Latest NewsNewsBollywoodEntertainment

നായയുടെ ആക്രമണത്തില്‍ നിന്ന് സഹോദരിയെ രക്ഷിച്ച ആറ് വയസ്സുകാരന് ഷീല്‍ഡ് സമ്മാനിച്ച്‌ ക്യാപ്റ്റന്‍ അമേരിക്ക

സ്വന്തം ജീവന്‍ പണയംവച്ച്‌ സഹോദരിയെ സംരക്ഷിച്ച കൂട്ടുകാരാ നീ ഹീറോ ആണെന്ന വാക്കുകള്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ ക്രിസ് ഇവാന്‍സ് പങ്കുവെക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ഏറെ ശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു ബ്രിഡ്ജര്‍ എന്ന ആറ് വയസുകാരന്‍ സഹോദരിയെ നായുടെ കടിയില്‍ നിന്നും രക്ഷിച്ചതിലൂടെയാണ് ആറ് വയസുകാരന്‍ ശ്രദ്ധ നേടിയത്. സ്വയം നായുടെ കടി ഏറ്റ് വാങ്ങിയാണ് സഹോദരിയെ രക്ഷിച്ചത്..

ബ്രിഡ്ജറിന്റെ പരുക്കേറ്റ മുഖത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു. സഹോദരിയെ രക്ഷിക്കുന്നതിനിടയില്‍ ഗുരുതരമായി പരിക്കേറ്റ ബ്രിഡ്ജറിന് മുഖത്ത് 90 തുന്നല്‍ വേണ്ടിവന്നു. ഇപ്പോഴിതാ ഈ ബാലന് ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡ് സമ്മാനിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ അമേരിക്കയെ അവതരിപ്പിച്ച താരം ക്രിസ് ഇവാന്‍സ്.

സ്വന്തം ജീവന്‍ പണയംവച്ച്‌ സഹോദരിയെ സംരക്ഷിച്ച കൂട്ടുകാരാ നീ ഹീറോ ആണെന്ന വാക്കുകള്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ ക്രിസ് ഇവാന്‍സ് പങ്കുവെക്കുകയായിരുന്നു. ഇങ്ങനെയൊരു സഹോദരനെ കിട്ടിയതില്‍ ആ സഹോദരി ഭാഗ്യവതിയാണെന്നും ബ്രിഡ്ജറിന്റെ വീട്ടിലേയ്ക്ക് ഒറിജിനല്‍ ക്യാപ്റ്റന്‍ അമേരിക്ക ഷീല്‍ഡ് താന്‍ അയക്കുകയാണെന്നും ക്രിസ് സന്ദേശത്തിലൂടെ അറിയിച്ചു. ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡ് ഏറ്റുവാങ്ങാന്‍ എന്തുകൊണ്ടും ബ്രിഡ്ജര്‍ അര്‍ഹനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രിഡ്ജറിന്റെ ആന്റി നിക്കോള്‍ നോയല്‍ വാക്കര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ലോകം ഈ സാഹസിക കഥയറിഞ്ഞത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേരാണ് ബ്രിഡ്ജറിനെ അഭിനന്ദിച്ച്‌ രംഗത്തുവന്നത്.

shortlink

Post Your Comments


Back to top button