COVID 19KeralaLatest News

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ഉച്ചകഴിഞ്ഞ് രണ്ടര വരെ കൃഷ്ണപ്രിയ പലരേയും വിളിച്ചിരുന്നതായി കണ്ടെത്തി.

കോട്ടയം: റഷ്യയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി കൃഷ്ണപ്രിയ (20 ) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് രണ്ടര വരെ കൃഷ്ണപ്രിയ പലരേയും വിളിച്ചിരുന്നതായി കണ്ടെത്തി.

വൈകിട്ടോടെ ഫോണില്‍ വിളിച്ചിട്ടും വിവരം ലഭിക്കാതെ വന്നതോടെ ഏഴുമണിയോടെ വീട്ടുകാര്‍ ജനാലചില്ല് പൊട്ടിച്ച്‌ വീടിനുള്ളിലേക്ക് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയ ഈ മാസം ഒമ്പതിനാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്രവ സാംപിള്‍ പരിശോധനയ്ക്ക് നല്‍കിയ ശേഷം വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്ന് പേര്‍ കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍

ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം എത്തിച്ച്‌ നല്‍കുകയും ചെയ്തിരുന്നു.മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ലോക്ക് ചെയ്ത നിലയിലാണ്. കൊവിഡ് ഭീതിയിലുള്ള മരണമാണോ മറ്റേതെങ്കിലും കാരണത്താല്‍ ജീവനൊടുക്കിയതാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button