മലയാളസിനിമയിലെ ഒരു കാലത്തെ സൂപ്പർനായികയായിരുന്നു സീമ. എൺപതുകളിൽ അക്കാലത്തെ താരരാജാക്കന്മാരുടെയെല്ലാം നായികയായി ഇവർ പ്രേക്ഷകർക്ക് മുന്നിലെത്തി. നടൻ മമ്മൂട്ടിക്കൊപ്പം ഒട്ടേറെ ഹിറ്റ് സിനിമകളിൽ സീമ അഭിനയിച്ചു.
എന്നാൽ താൻ ജീവിതത്തിൽ ആദ്യമായി മമ്മൂട്ടിയെ കണ്ട സന്ദർഭത്തെ കുറിച്ച് പറയുകയാണ് സീമ. സ്ഫോടനം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു അത്. ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്കൊപ്പമുള്ള ഓർമ്മകൾ സീമ പങ്കുവച്ചത്.
സ്ഫോടനത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. വലിയ ഭാവത്തിലാണ് ആളിന്റെ ഇരിപ്പ്. ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ സീമ. ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്. ഇതാണ് മമ്മൂട്ടിയുമായുള്ള ആദ്യ സംഭാഷണം.
വിവാഹം കഴിഞ്ഞ് പിറ്റേ വർഷം മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ശശിയേട്ടൻ (ഐ.വി ശശി) എന്നെ വിളിച്ചു. എനിക്ക് ആളിനെ അറിയാമെന്നും നല്ല കഴിവുണ്ടെന്നും പറഞ്ഞു. മമ്മൂട്ടിയോടൊപ്പം 47 സിനിമകളിൽ അഭിനയിച്ചു. ഇത് അപൂർവമായിരിക്കും.
Post Your Comments