കല്ലമ്പലം: കാറില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന നേതാവ് അറസ്റ്റില്‍. ചെമ്മരുതി വലിയവിള എസ്.എസ് നിവാസില്‍ സതീഷ് സാവന്‍ (40 – സിംപ്ളന്‍) ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി. സതീഷിനെതിരെ തമ്ബാനൂര്‍, ഫോര്‍ട്ട്, നേമം, വിഴിഞ്ഞം, ചെങ്ങന്നൂര്‍, ചങ്ങാനാശേരി സ്റ്റേഷനുകളില്‍ നിരവധി മാലമോഷണ കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ പനയറ, അയിരൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേരെ വധിക്കാന്‍ ശ്രമിച്ചതിനും കുന്നത്തുമല കോളനി ഗ്രൗണ്ടില്‍ ബോംബെറിഞ്ഞ സംഭവത്തിലുമാണ് ഇയാള്‍ അവസാനമായി പിടിയിലായത്. ചിറയിന്‍കീഴ് കുഞ്ഞുമോന് കൊലപാതകക്കേസ്, കഠിനംകുളം, അയിരൂര്‍, കല്ലമ്ബലം, വലിയതുറ, അങ്കമാലി എന്നിവിടങ്ങളില്‍ വധശ്രമം, ആക്രമണം എന്നിവയിലും ഇയാള്‍ പ്രതിയാണ്.
റൂറല്‍ എസ്.പി ബി. അശോകന്റെ നിര്ദ്ദേശാപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ് വൈ. സുരേഷിന്റെ നേതൃത്വത്തില്‍ കല്ലമ്ബലം സി.ഐ ഫറോസ്, എസ്.ഐ ഗംഗാപ്രസാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐമാരായ ഫിറോസ് ഖാന്, ബിജു എ.എച്ച്, എ.എസ്.ഐമാരായ ബി. ദിലീപ്, ആര്. ബിജുകുമാര്‍, എസ്.സി.പി.ഒ ഹരീന്ദ്രനാഥ്, സി.പി.ഒമാരായ ഷാന്‍, സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം കടമ്ബാട്ടുകോണത്തുനിന്നു പ്രതിയെ പിടികൂടിയത്.
Post Your Comments