Latest NewsIndia

ലാവ്‌ലിന്‍ ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന ദിലീപ് രാഹുലന്‍ യുഎഇ ഭരണാധികാരിയുടെ ചടങ്ങില്‍ പങ്കെടുത്തു

സ്വര്‍ണക്കടത്തിന്റെ കാരിയറാണു ദിലീപ് രാഹുലനെന്നു സംശയിക്കുന്നതായി ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്

കൊച്ചി: സ്വര്‍ണക്കടത്ത് വിവാദം ചൂടുപിടിച്ചു നില്‍ക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്.എന്‍.സി. ലാവ്‌ലിന്‍ കേസും സജീവ ചര്‍ച്ചയിലേക്ക്. ലാവ്‌ലിന്‍ ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ തിരുവനന്തപുരത്തു യു.എ.ഇ. ഭരണാധികാരി പങ്കെടുത്ത ചടങ്ങിലേക്കു സര്‍ക്കാര്‍ ക്ഷണിച്ച വ്യവസായികളുടെ സംഘത്തില്‍ ഉണ്ടായിരുന്നെന്നാണു പുതിയ വിവാദം. നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കാരിയറാണു ദിലീപ് രാഹുലനെന്നു സംശയിക്കുന്നതായി ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എം.എ. യൂസഫലി, കെ. വരദരാജന്‍, പി.വി. അബ്ദുള്‍ വഹാബ്, ജോയ് ആലുക്കാസ്, എം.ഐ. സഹദുള്ള തുടങ്ങി ദുബായിലെ എണ്ണംപറഞ്ഞ മലയാളി വ്യവസായികളെ പരിപാടിയിലേക്കു തെരഞ്ഞെടുത്തപ്പോള്‍ മുഖ്യമന്ത്രി അറിയാതെയാണോ ദിലീപ് രാഹുലനെ വിളിച്ചതെന്നാണ് എം.ടി. രമേശിന്റെ ചോദ്യം. ദുബായ് ഭരണാധികാരിയുടെ സംഘത്തിനൊപ്പമെത്തിയ ദിലീപ് രാഹുലന്റെയും ബാഗേജ് വിമാനത്താവളത്തില്‍ പരിശോധിക്കപ്പെട്ടില്ല. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ലാവ്‌ലിന്‍ കേസിലെ ഇടനിലക്കാരനെന്നു പറയപ്പെടുന്ന ദിലീപ് രാഹുലന്‍ സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ആരോപണവിധേയനാണെങ്കിലും ഇനിയും പ്രതിചേര്‍ത്തിട്ടില്ല.

തുടരന്വേഷണത്തിന് കസ്റ്റംസ് കത്ത് നൽകി , സ്വർണക്കടത്തു കേസിൽ പ്രധാനമന്ത്രിയുടെ ഓഫിസും അജിത് ഡോവലും റിപ്പോര്‍ട്ട് തേടി

ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി 2017 സെപ്റ്റംബറില്‍ തിരുവനന്തപുരം സന്ദര്‍ശിച്ച പരിപാടിയില്‍ സ്വപ്‌ന സുരേഷ് നിറസാന്നിധ്യമായിരുന്നു. അതിലേക്കു സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച 31 അതിഥികളുടെ പട്ടികയിലെ 26-ാം പേരുകാരനായിരുന്നു ലാവ്‌ലിന്‍ വിവാദത്തില്‍ പിണറായിക്കൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ദിലീപ് രാഹുലന്‍. 21 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബായ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലന്‍ കേരളത്തിലെത്തിയത്.

പൊലീസിലെ ഉന്നതനുമായി സ്വപ്നയുടെ സ്വിമ്മിംഗ് പൂളിലെ നീരാട്ട് മൊബൈലിൽ പകർത്തി മറ്റൊരു പോലീസുകാരൻ, സ്വപ്നയുടെ പാർട്ടി അതിരു വിട്ടപ്പോൾ വിവാഹ മോചനം തേടി കല്യാണപ്പെണ്ണ്

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും യു.എ.ഇ.യുമായി ബന്ധപ്പെട്ടുളള വികസന വിഷയങ്ങളും യു.എ.ഇ. ഭരണാധികാരിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് പസഫിക് കണ്‍ട്രോള്‍ സിസ്റ്റം സി.ഇ.ഒ. കൂടിയായ ദിലീപ് രാഹുലനെ ക്ഷണിച്ചത്.ഇയാളെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തുടരന്വേഷണ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തേ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണു ചെെന്നെയിലെ വസതിയില്‍നിന്നു ദിലീപ് മുങ്ങിയത്.യു.എ.ഇയിലെ ബാങ്കുകളില്‍ 74 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് കേസിലും പ്രതിയാണ്.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെ നടത്തിയ വിദേശയാത്രയില്‍ പിണറായി വിജയന്റെ ആദ്യ സന്ദര്‍ശനം പസഫിക് കണ്‍ട്രോള്‍സിന്റെ ആസ്ഥാനത്തേക്കായിരുന്നെന്നും ബി.ജെ.പി. പറയുന്നു. സ്വര്‍ണക്കടത്തില്‍ ദിലീപ് രാഹുലന്റെ പങ്ക് അന്വേഷിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button