ലഖ്‌നൗ: പോലീസ് സേനാംഗങ്ങളെ കൊലപ്പെടുത്തിയതിന് കനത്ത തിരിച്ചടി നല്‍കി ഉച്ചര്‍പ്രദേശ് പോലീസ്. ഇന്നലെ ഒറ്റരാത്രിയില്‍ നാലു ഏറ്റുമുട്ടലുകളാണ് ഉത്തര്‍പ്രദേശ് പോലീസ് ഗുണ്ടാസംഘങ്ങള്‍ക്ക് നേരെ നടത്തിയത്. കാന്‍പൂരിലെ വികാസ് ദുബെയെ പിടിക്കാനുള്ള പ്രത്യേക സംഘം നീങ്ങിയതിന് പിറകേയാണ് മറ്റ് മൂന്ന് സ്ഥലങ്ങളില്‍ക്കൂടി പോലീസ് കനത്ത റെയ്ഡ് നടത്തി അക്രമിസംഘങ്ങളെ പിടികൂടിയത്. അലിഗഢ്, ചന്ദൗലി, ബാരാബംകീ മേഖലകളിലാണ് പോലീസിന്റെ വിവിധ യൂണിറ്റുകള്‍ ഗണ്ടാസംഘങ്ങള്‍ക്ക് നേരെ കനത്ത റെയ്ഡ് നടത്തിയത്.
ആദ്യ റെയ്ഡ് അലിഗഢ് മേഖലയിലായിരുന്നു. യുമനാ എക്‌സ്പ്രസ്സ് ഹൈവേ പ്രദേശത്ത് വന്‍കൊള്ളയും അക്രമവും നടത്തിവന്ന ഒരു സംഘത്തിന് നേരെയാണ് പോലീസ് ശക്തമായ നടപടിയുമായി ഇറങ്ങിയത്. അതേസമയം കാന്‍പൂരില്‍ ഗുണ്ടാത്തലവനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍നഷ്ടപ്പെട്ട പോലീസുദ്യോഗസ്ഥരുടെ കുടുംബത്തിന് ധനസഹായം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ വീരമൃത്യു വരിച്ച പോലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.
പോലീസുദ്യോഗസ്ഥരുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനം അറിയിക്കുന്നതോടൊപ്പമാണ് സഹായധനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ‘കാന്‍പൂരിലെ ഏറ്റുമുട്ടലില്‍ നമ്മുടെ 8 പോലീസുദ്യോഗസ്ഥര്‍ മരണപ്പെട്ടിരിക്കുകയാണ്. പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയുണ്ടായ ജീവത്യാഗം പാഴാകില്ല. ഇതിന് ഉത്തരവാദികളായവരെ ഒരു കാരണവശാലും രക്ഷപെടാന്‍ അനുവദി ക്കില്ല’ യോഗി ആദിത്യനാഥ് തന്റെ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തി; വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍
ഇന്നലെ രാത്രി കാന്‍പൂരില്‍ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് വെടിവെയ്പ്പു നടന്നത്. കൊടുംകുറ്റവാളി വികാസ് ദുബെയുടെ കേന്ദ്രത്തില്‍ വെച്ചാണ് പോലീസുകാര്‍ വെടിയേറ്റ് മരിച്ചത്. ഒളിച്ചു താമസിച്ച ഗ്രാമത്തിലേക്കുള്ള റോഡ് മണ്ണിട്ട് തടസ്സപ്പെടുത്തിയാണ് വികാസ് ദുബെ പോലീസിനെ തടഞ്ഞത്. ഡെപ്യൂട്ടീ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര മിശ്രയടക്കം റെയ്ഡില്‍ പങ്കെടുത്ത 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. കാന്‍പൂര്‍ ജില്ലയിലെ ബികാരൂ ഗ്രാമത്തിലാണ് പോലീസ് റെയ്ഡിനെത്തിയത്. 63ലേറെ കൊലപാതക കേസ്സുകളില്‍ പ്രതിയായ കൊടുംകുറ്റ വാളിയാണ് വികാസ് ദുബെ.
Post Your Comments