KeralaLatest NewsNews

തിയ്യ സമുദായത്തിലെ സ്ത്രീകളെ വളരെ മോശമായി ചിത്രീകരിച്ചു : ചന്ദ്രിക ആഴ്ചപതിപ്പിനെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് തിയ്യ മഹാസഭ

കാസര്‍ഗോഡ്: തിയ്യ സമുദായത്തിലെ സ്ത്രീകളെ വളരെ മോശമായി ചിത്രീകരിച്ച ചന്ദ്രിക ആഴ്ചപതിപ്പിനെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് തിയ്യ മഹാസഭ . 2020 ജൂണ്‍ 20ന് പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപതിപ്പില്‍ കേരളത്തിലെ പ്രബല ഹിന്ദു സമുദായ വിഭാഗമായ തീയ്യ സമുദായത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധത്തിലായിരുന്നു ലേഖനം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ഷിത്തോര്‍ പി ആറിന്റേതായിരുന്നു വിവാദ ലേഖനം. വിഷയത്തില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പും മാപ്പു പറയണമെന്നും ലേഖനം എത്രയും പെട്ടെന്ന് പിന്‍വലിയ്ക്കണമെന്നും ആവശ്യപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് തീയ്യ മഹാസഭ മുന്നറിയിപ്പ് നല്‍കി.

Read Also : നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‌ത്‌ പണം തട്ടാൻ ശ്രമിച്ച കേസ്; നടൻ ധർമ്മജന്റെ മൊഴി എടുക്കുന്നു

മലബാറിലെ പ്രബല സമുദായമാണ് തീയ്യ സമുദായം. ഈ സമുദായത്തിലെ പഴയ തലമുറയിലെ മുഴുവന്‍ സ്ത്രീകളെയും വേശ്യകളാക്കി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് തിയ്യ മഹാസഭ പറയുന്നു. ഈ വിവാദ ലേഖനം പിന്‍വലിക്കാന്‍ ചന്ദ്രിക തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ തിയ്യ സമുദായത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് തിയ്യ മഹാസഭ മുന്നിട്ടിറങ്ങുമെന്നും തിയ്യ മഹാസഭ പറയുന്നു

shortlink

Post Your Comments


Back to top button