KeralaLatest News

ആലപ്പുഴയിൽ പോലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ: മരിച്ചത് പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ സജീഷ്

ആലപ്പുഴ: പോലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ പോയിരിക്കുകയായിരുന്നു.

രശ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ സജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പി അടക്കം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കൾ: ശ്രീയ, ആര്യൻ കൃഷ്ണൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button