വാഷിങ്ടന്‍ : റഷ്യയുടെ നാല് നിരീക്ഷണ വിമാനങ്ങളെ യുഎസ് പോര് വിമാനങ്ങള്‍ തടഞ്ഞു. അലാസ്കന്‍ തീരത്ത് വെച്ചാണ് റഷ്യയുടെ നാല് നിരീക്ഷണ വിമാനങ്ങളെ യുഎസ് പോര് വിമാനങ്ങള്‍ തടഞ്ഞത്. അലാസ്കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റഷ്യയുടെ ടുപലേവ് ടു 142 വിമാനങ്ങളെ യുഎസ് എഫ് 22 പോര് വിമാനങ്ങള്‍ ശനിയാഴ്ച തടഞ്ഞത്. നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
റഷ്യന്‍ വിമാനങ്ങള്‍ രാജ്യാന്തര വ്യോമപാതയില്‍ തന്നെയായിരുന്നെന്നും യുഎസിന്റെ അധീനതയിലുള്ള മേഖലയിലേക്കു കടന്നിട്ടില്ലെന്നുമാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡിന്റെ പ്രതികരണം അനുസരിച്ച് അലാസ്കന്‍ ദ്വീപ സമൂഹമായ അലൂഷന് തെക്ക് 65 നോട്ടിക്കല്‍ മൈല്‍ അടുത്തുവരെയാണ് റഷ്യന്‍ വിമാനങ്ങള്‍ പറന്നെത്തിയത്. ബുധനാഴ്ചയും അലാസ്ക പ്രദേശത്ത് റഷ്യയുടെ രണ്ട് നിരീക്ഷണ വിമാനങ്ങളെ കണ്ടെത്തിയിരുന്നു. പല അവസരങ്ങളിലായി ആണവ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള റഷ്യന്‍ വിമാനങ്ങളും അലാസ്കയ്ക്കു സമീപത്തു കണ്ടെത്തിയിരുന്നു.
Post Your Comments