KeralaLatest NewsNews

അഴിയൂരിനെ കണ്ണീരിൽ കുളിപ്പിച്ച് ദാരുണ മരണങ്ങൾ

അഴിയൂര്‍ • അഴിയൂർ പഞ്ചായത്തിനെ കണ്ണീരിൽ കുളിപ്പിച്ച് അടുത്ത വീട്ടുകാർ ആയ രണ്ടു പേർ ഷോക്കടിച്ച് മരിച്ചു. അഴിയൂർ പഞ്ചായത്തിലെ മരുന്നറക്കൽ ഒന്നാം വാർഡിലെ തെക്കേ മരുന്നറക്കൽ സലീമിന്റെയും സുമയ്യത്തിന്റെയും മകൻ ജിഎച്ച്എസ് അഴിയൂർ ഹൈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി 13 വയസ്സ് സഹൽ തൊട്ടടുത്ത വീട്ടുകാരൻ ആയ നേല്ലോളി മഹമൂദ് റാബിയ എന്നവരുടെ മകൻ 25 വയസ്സ് ഇർഫാൻ എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.

രാവിലെ കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കുകയായിരുന്ന സഹൽ പന്ത് തോട്ടിലേക്ക് പോയത് എടുക്കുന്നതിനു വേണ്ടി വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് തലേദിവസത്തെ കാറ്റിലും മഴയിലും പൊട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റത്. കുട്ടിക്ക് ഷോക്കേറ്റത് കണ്ടു വീട്ടുകാരും അയൽവാസികളും ബഹളം വെക്കുന്നതിനിടയിൽ കുട്ടിയെ രക്ഷിക്കാൻ വെള്ളത്തിൽ ഇർഫാൻ എടുത്തു ചാടുകയായിരുന്നു. തുടർന്ന് മാഹി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചുമണിക്ക് ഹാജിയാർപള്ളി ഖബറടക്കം നടത്തു മാഹി ആശുപത്രിയിൽ ആണ് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button