KeralaLatest NewsIndia

ഇരുമ്പ് തോട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്മയ്ക്കും മക്കൾക്കും ദാരുണാന്ത്യം

ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. മഴയത്ത് വീട്ടിലെ വൈദ്യുതി പോയതോടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈൻ ശരിയാക്കാൻ ശ്രമിക്കവെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റുരിലാണ് ദാരുണ സംഭവം നടന്നത്.

വീട്ടിലെ വൈദ്യുതി കണക്ഷൻ ശരിയാക്കാനായി മകൻ ഇരുമ്പ് തോട്ടി ഉപയോഗിച്ചു സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇരുമ്പ് തോട്ടി തട്ടിമാറ്റാൻ ശ്രമിച്ച സഹോദരിയും ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച അമ്മയും ഷോക്കേറ്റ് മരിച്ചു. ഒരു വീട്ടിലെ മൂന്ന് പേരും ഒന്നിച്ച് മരിച്ചതിന്‍റെ കണ്ണീരിലാണ് കന്യാകുമാരി.

മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്. ഒടുവിൽ നാടിനിടെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മൂവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button