Latest NewsInternational

‘ഭർത്താവിന്റെ കൂടുതൽ സ്നേഹം പിടിച്ചു പറ്റുന്നു’ : നാല് വയസ്സുകാരിയെ പേന കൊണ്ട് കുത്തിക്കൊന്ന് രണ്ടാനമ്മ

സംഭവത്തില്‍ സാനിമയെ പോലീസ് അറസ്റ്റ് ചെയ്തു.

ജക്കാര്‍ത്ത: നാല് വയസ്സുകാരിയായ മകളോട് ഭർത്താവിന് അമിത സ്നേഹമെന്നു ആരോപിച്ചു രണ്ടാനമ്മ കുഞ്ഞിനെ പേന കൊണ്ട് കുത്തിക്കൊന്നു. ഇന്‍ഡൊനേഷ്യയിലെ സൗത്ത് സുലാവെസിലാണ് സംഭവം. ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകളായ മുഷിയാരെയാണ് രണ്ടാനമ്മയായ സാനിമ പേന കൊണ്ട് കുത്തിക്കൊന്നത്. സംഭവത്തില്‍ സാനിമയെ പോലീസ് അറസ്റ്റ് ചെയ്തു.

സാനിമയുടെ മക്കളെക്കാള്‍ ഭര്‍ത്താവ് ആദ്യഭാര്യയിലെ മകളെ സ്‌നേഹിക്കുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ നെഞ്ചില്‍ പേനകൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പേനകൊണ്ടുള്ള കുത്തേറ്റതിന് പുറമെ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. സാനിമയുടെ ആദ്യ ബന്ധത്തിലെ കുട്ടിയും നിലവിലെ ഭര്‍ത്താവിലുണ്ടായ കുട്ടിയും ഇവരോടൊപ്പമാണ് താമസം.

മലപ്പുറത്ത് കാ​റി​നു​ള്ളി​ല്‍ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍; മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സം പ​ഴ​ക്കം

എന്നാല്‍ നാല് വയസ്സുകാരി മുഷിയാരയോടായിരുന്നു ഭര്‍ത്താവിന് സ്‌നേഹം. ഇതേ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇക്കാര്യത്തില്‍ യുവതി ഭര്‍ത്താവിനോട് പരാതി പറഞ്ഞെങ്കിലും കുഞ്ഞിനെയും കൂട്ടി ആദ്യ ഭര്‍ത്താവിന്റെ കൂടെ ജീവിക്കൂ എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഇതോടെയാണ് നാല് വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button