ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. 417 കോടിയുടെ കരാറാണ് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയത്. ബെയ്ജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായുള്ള കരാറാണ് റെയില്‍വേ റദ്ദാക്കിയത്.
read also : രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടയ്ക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രി
കാണ്‍പൂര്‍-ദീന് ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിംഗും ടെലികോം കരാറുമാണ് റദ്ദാക്കിയത്. 2016ലാണ് പദ്ധതി ഒപ്പിട്ടത്. എന്നാല്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനം മാത്രമേ നടപ്പാക്കിയിട്ടുള്ളുവെന്നും അതിനാലാണ് കരാര്‍ റദ്ദാക്കിയതെന്നാണ് റെയില്‍വേ നല്കുന്ന വിശദീകരണം.
Post Your Comments