റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയിൽ അപ്പുകുട്ടൻ ശർമദൻ (56) ആണ് മരിച്ചത്. 26 വർഷമായി അൽസഹ്റാൻ കമ്പനിയിൽ ഡോക്യുമെന്റ് കൺട്രോളർ ആയിരുന്നു ഇദ്ദേഹം.
പ്രമേഹ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ കഴിയവേ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലർച്ചെയാണ് മരണമടഞ്ഞത്.
Post Your Comments