കൊച്ചി • ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഡിജിറ്റല്‍ തല്പരരല്ലാത്ത ഉപഭോക്താക്കള്‍ക്കും യുപിഐ ഐഡി മാത്രം ഉപയോഗിച്ചു കൊണ്ട് വോഡഫോണ്‍ ഐഡിയ റീചാര്‍ജ് ചെയ്യാനുള്ള സവിശേഷമായ സംവിധാനത്തിന് ഇന്ത്യയിലെ മുന്‍നിര ടെലകോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ തുടക്കം കുറിച്ചു. ഈ സേവനം രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിന് വോഡഫോണ്‍ ഐഡിയ രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവകരായ പേടിഎമ്മുമായി ധാരണയിലെത്തി. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിനു പേര്‍ക്ക് റീചാര്‍ജു ചെയ്യാനായി കടകള്‍ സന്ദര്‍ശിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഒഴിവായിക്കിട്ടുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും പേടിഎം ഉപയോക്താക്കളല്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
യുഎസ്എസ്ഡി ചാനല്‍ വഴി *99# സേവനം അധിഷ്ഠിതമായാണ് ഇതു പ്രവര്‍ത്തിക്കുന്നത്. എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള വഴി തുറക്കുന്ന ഈ സേവനം വഴി അടിസ്ഥാന ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ വഴി തുറക്കുകയാണ്.
വോഡഫോണിന്റേയും ഐഡിയയുടേയും ഉപഭോക്താക്കള്‍ക്ക് താഴെ സൂചിപ്പിച്ചിരിക്കുന്ന രീതിയില്‍ റീചാര്‍ജ് നടത്താം
ഉപഭോക്താവിന്റെ യുപിഐ ഐഡി ഭീം യുപിഐയുമായി ഇതിനകം തന്നെ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ താഴെ പറയുന്നതു പിന്തുടരാം
1. ഉപഭോക്താവ് യുഎസ്എസ്ഡി കോഡ് *99*1*3# ഡയല് ചെയ്യുക. (എന്‍പിസിഐ ഉടമസ്ഥതയിലുള്ള ഫ്ളോ. യുപിഐ മണി ട്രാന്‍സ്ഫറിനായുള്ള യുഎസ്എസ്ഡി)
2 മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ കണ്ടെത്തുക.
3. പേടിഎം ഡിഫൈന്‍ ചെയ്തിട്ടുള്ള യുപിഐ ഐഡി നല്‍കുക ({mobilenumberyq.{operator_nameyq@paytm).
4. ഉദാഹരണത്തിന് വോഡഫോണ്‍ ഉപഭോക്താക്കള്‍ 98********.vf@paytm എന്നും ഐഡിയ ഉപഭോക്താക്കള്‍ 98********id@paytm എന്നും എന്റര്‍ ചെയ്യുക.
5. തുക എന്റര്‍ ചെയ്യുക
6. ആവശ്യമെങ്കില്‍ റിമാര്‍ക്സ് നല്‍കുക
7. യുപിഐ പിന് നല്‍കുക
8. ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കുകയും റഫറന്‍സ് ഐഡി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
യുപിഐ ഐഡി ഭീം യുപിഐയുമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ പിന്തുടരേണ്ട രീതികള്‍
(യുപിഐക്കു വേണ്ടി ബാങ്കില്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുകയും യുപിഐ ഐഡി ലഭ്യമായിരിക്കുകയും, യുപിഐ പിന് ഇല്ലാതിരിക്കുകയും ആയിട്ടുള്ളവര്‍ക്ക് യുപിഐ പിന് സെറ്റ് ചെയ്യാനുള്ള മാര്‍ഗം ലഭ്യമാണ്. )
1. *99# ഡയല് ചെയ്യുക
2. യുഎസ്എസ്ഡി ഡയല് ചെയ്ത മൊബൈല്‍ ഫോണുമായി ലിങ്കു ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ദൃശ്യമാകും
3. യുപിഐ ഐഡി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക.
4. ഉപഭോക്താവ് യുപിഐ പിന് സെറ്റു ചെയ്യുക
മൊബൈല്‍ റീചാര്‍ജിനായി ഉപഭോക്താവ് വീണ്ടും *99# ഡയല് ചെയ്യുകയും ഈ പ്രക്രിയകള്‍ നടത്തുകയും ചെയ്യണം.
തങ്ങളുടെ ഉപഭോക്താക്കളെ എല്ലായിപ്പോഴും കണക്ടഡായും സുരക്ഷിതരായും തുടരാന്‍ പിന്തുണക്കുയാണ് ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ വിപണന വിഭാഗം ഡയറക്ടര്‍ അവ്നീഷ് ഖോസ്ല ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ കണക്ടഡ് ആയി തുടരാന്‍ സഹായിക്കുന്ന നിരവധി നടപടികളാണ് കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റലായി കണക്ടഡ് അല്ലാത്ത നിരവധി ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പേടിഎമ്മുമായുള്ള ഈ സഹകരണം. മൊബൈല്‍ ഇന്റര്‍നെറ്റോ ആപ്പോ ഇല്ലാതെ റീചാര്‍ജ് ചെയ്യാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോഡഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്. മൈവോഡഫോണ്‍, മൈഐഡിയ ആപ്പുകള്‍, വെബ് സൈറ്റുകള്‍, പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയ ഇ-വാലറ്റുകള്‍ എന്നിവ ഇതിനായി പ്രയോജനപ്പെടുത്താം.
Post Your Comments