ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 17 ലക്ഷത്തോളം രോഗികളാണ് ഇപ്പോൾ അമേരിക്കയിൽ ഉള്ളത്. അതുപോലെ ബ്രസീലിലും, റഷ്യയിലും രോഗ വ്യാപനം തുടരുകയാണ്. 24 മണിക്കൂറിൽ 9000 പേർക്കു രോഗം സ്ഥിരീകരിച്ച റഷ്യയിൽ രോഗവ്യാപനം ശമനമില്ലാതെ തുടരുന്നു. യഥാർഥ മരണസംഖ്യ കുറച്ചുകാട്ടുന്നെന്ന ആരോപണവും റഷ്യൻ സർക്കാരിനെതിരെയുണ്ട്.
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമിങ്സ് ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചു യാത്ര ചെയ്തതിനെച്ചൊല്ലി വിവാദം. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ലണ്ടനിലെ വീട്ടിൽ നിന്നു ദറത്തിലെ കുടുംബവീട്ടിലേക്കു 400 കിലോമീറ്റർ കാറിൽ സഞ്ചരിച്ച കമിങ്സ് രാജി വയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, കമിങ്സിനെ ജോൺസൻ ന്യായീകരിച്ചു.
Post Your Comments