കൊല്ലം: ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത നിഷേധിച്ച് സൂരജിന്റെ മാതാപിതാക്കള്‍. മകന് കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും രണ്ടുപേര്‍ കിടക്കുന്ന മുറിയില്‍ ഉത്രയെ മാത്രം എങ്ങനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുമെന്നും പിതാവ് സുരേന്ദ്രൻ ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റാണെന്ന് സൂരജിന്റെ മാതാവ് രേണുകയും വ്യക്തമാക്കി. ഉത്രയെ ആദ്യം പാമ്പ് കടിച്ചത് കിടപ്പുമുറിയില്‍ വെച്ചല്ലെന്നും, വീട്ടുമുറ്റത്തുവച്ചാണെന്നും ഇവർ പറഞ്ഞു.
Read also: കുവൈറ്റിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു
അതേസമയം, ഭാര്യയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട്. ഇയാളെയും സുഹൃത്ത് പാമ്പ് പിടുത്തക്കാരന് സുരേഷിനെയും മറ്റൊരു ബന്ധുവിന്റെയും അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.
Post Your Comments