ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥികൂടി അറസ്‌റ്റില്‍. ജാമിയ മില്ലിയ സര്‍വകലാശാല മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആസിഫ് ഇഖ്‌ബാല്‍ തന്‍ഹയാണ് അറസ്‌റ്റിലായത്.കലാപക്കേസുകളില്‍ അറസ്‌റ്റിലാകുന്ന മൂന്നാമത്തെ ജാമിയ വിദ്യാര്‍ഥിയാണ് ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗംകൂടിയായ ആസിഫ്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചതിലും കലാപത്തിലും പങ്കുണ്ടെന്നും ആസിഫിന്റെ മൊബൈലില്‍നിന്നു ചില രേഖകള്‍ കണ്ടെത്തിെയിരുന്നു.
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 64 ശതമാനവും പുരുഷന്‍മാര്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡിസംബറ് 15ലെ ജാമിഅയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് 7 ദിവസത്തെ പോലീസ് കസ്റ്റഡില്‍ വിട്ടിരുന്നു. ഡല്‍ഹി കലാപത്തിനു ഗൂഢാലോചന നടത്തിയ കുറ്റത്തിനാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.കലാപക്കേസുകളില്‍ ജാമിയ വിദ്യാര്‍ഥികളായ മീരാന്‍ ഹൈദറിനെയും സഫൂറ സര്‍ഗാറിനെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ജാമിയ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്‌മാനും അറസ്‌റ്റിലായവരിലുണ്ട്.
Post Your Comments