KeralaLatest NewsNews

വിമാന യാത്രക്കാര്‍ക്കായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളുടെ മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: ലോക്ഡൗണിനു ശേഷം പറക്കാനൊരുങ്ങുന്ന രാജ്യത്തെ ആഭ്യന്തര സര്‍വീസുകള്‍ക്ക് പുതിയ മാര്‍ഗരേഖകള്‍ പുറത്തിറക്കി. എയര്‍പോട്ട് അതോറിറ്റി ഒഫ് ഇന്ത്യയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. രണ്ടുമണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം.തെര്‍മല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കി. ലഗേജുകളും അണുവിമുക്തമാക്കണം.ആരോഗ്യസേതു ആപ്പ് വേണം. എന്നാല്‍ പതിനാലുവയസില്‍ താഴെയുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമല്ല. രണ്ടുമാസമായി നിറുത്തിവച്ചിരുന്ന ആഭ്യന്തര യാത്രാവിമാന സര്‍വീസ് തിങ്കളാഴ്ചമുതലാണ് പുനരാരംഭിക്കുന്നത്. ഘട്ടംഘട്ടമായിട്ടായിരിക്കും ഇത്.

Read Also : റെയില്‍വേ ആദ്യഘട്ടത്തില്‍ ഓടിക്കുന്ന 100 ട്രെയിനുകളില്‍ കേരളത്തില്‍ നിന്ന് രണ്ടു ജനശതാബ്ദി ഉള്‍പ്പെടെ അഞ്ചെണ്ണം : ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ അധികൃതര്‍ : ബുക്കിംഗ് വ്യാഴാഴ്ച മുതല്‍

അതേസമയം, രാജ്യത്ത് ജൂണ്‍ മുതല്‍ 100 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ ധാരണയായിട്ടുണ്ട്. ഇതില്‍ അഞ്ച് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ബുക്കിംഗ് ഇന്ന് ആരംഭിയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button