കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങളെ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍. നിലവില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ലിംപിയാധുര, ലിംപുലേഖ്, കാലാപാനി എന്നീ മേഖലയാണ് നേപ്പാള്‍ ഭൂപടത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഉള്‍പ്പെടുത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തി നിയമലംഘനത്തിന് നേപ്പാള്‍ ക്യാബിനറ്റാണ് ഇന്നലെ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയും നേപ്പാളും തമ്മില്‍ അടച്ചുകെട്ടാത്ത 1800 കിലോ മീറ്റര്‍ അതിര്‍ത്തിയാണ് പങ്കുവയ്ക്കുന്നത്.
സുഗൗലീ കരാറനുസരിച്ചുള്ള പ്രദേശങ്ങളുടെ ഭരണം നേപ്പാള്‍ മുന്നേ നടത്തുന്നതാണെന്നും മഹാകാലി നദിയുടെ കിഴക്കന്‍ പ്രദേശങ്ങളാണ് ഭൂപടത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും നേപ്പാള്‍ പറയുന്നു. 1962ലെ ചൈനയുദ്ധത്തിന് ശേഷം ഇന്ത്യന്‍ പട്ടാളം നിലയുറപ്പിച്ചിരിക്കുന്ന മേഖലയാണ് ലിംപിയാധുരയും കാലാപാനിയും.നേപ്പാള്‍ ക്യാബിനറ്റ് സമ്മേളനത്തില്‍ സാമ്പത്തികവും വാര്‍ത്താവിതരണ വകുപ്പിന്റേയും ചുമതല വഹിക്കുന്ന യുബരാജ് ഖാത്തിവാഡയാണ് മാറ്റങ്ങള്‍ വരുത്തിയ ഭൂപടത്തിന്റെ വിവരം പങ്കുവച്ചത്.
കോവിഡിനോട് പൊരുതാന്‍ ആയുര്‍വേദ ഔഷധച്ചെടി ഫലപ്രദമെന്ന് ഗവേഷണ റിപ്പോർട്ട്
നേപ്പാളിന്റെ പുതുക്കിയ ഭൂപടം നിങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുകയാണ്. ഇതില്‍ വടക്ക്,തെക്ക്,കിഴക്ക്, പടിഞ്ഞാറ് മേഖലയിലെ അതിര്‍ത്തിയിലെ മേഖലകള്‍ ഉള്‍പ്പെടുത്തുകയും അവിടത്തെ രാഷ്ട്രീയവും ഭരണപരവുമായ സംവിധാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട് ‘യുബരാജ് വ്യക്തമാക്കി.ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ദേശീയവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Post Your Comments