മാനന്തവാടി: മകളെയും കൂട്ടുകാരികളെയും അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ സിപിഎം പ്രവര്‍ത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആക്രമണത്തില്‍ പിതാവിന്റെ പല്ല് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു കൊഴിച്ചു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പുഴക്കടവിൽ കുളിക്കുമ്പോൾ ഇവരുടെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്താനും ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്ത യുവതികളെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു .തുടർന്നാണ് പിതാവ് മറുകരയിലേക്ക് പോയത്. അപ്പോഴാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വയോധികനെ മര്‍ദിച്ചതെന്നാണ് പരാതി. സ്ത്രീകളെ അപമാനിച്ചതിനും വയോധികനെ മര്‍ദിച്ചതിനുമാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
വയനാട് മാനന്തവാടിയിലെ മുതിരേരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവര്‍ക്കെതിരെ മാനന്തവാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.സിപിഎം പ്രവർത്തകരായ ഇവർ ഒളിവിലാണെന്നാണ് ആരോപണം. എന്നാല്‍ പ്രതികളെ രക്ഷിക്കുവാന്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്.
Post Your Comments