ന്യൂഡല്‍ഹി: താൻ പൂര്‍ണ ആരോഗ്യവാനാണെന്നും, തനിക്ക് ഒരസുഖവുമില്ലെന്നും ചിലരുടെ വ്യാജ പ്രതികരണങ്ങളോട് പ്രതികരിച്ച് അമിത് ഷാ.സോഷ്യല്‍ മീഡിയ വഴി തന്റെ ആരോഗ്യത്തെ സംബന്ധിച്ച് പരക്കുന്ന വ്യാജ വാര്‍ത്തകളെ തള്ളിക്കൊണ്ടാണ് അമിത് ഷായുടെ ട്വീറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ആരോഗ്യത്തെ സംബന്ധിച്ച് ചിലര്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയാണ്. തനിയ്ക്ക് മരണം വരെ ചിലർ ആശംസിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്തു.
ലോകം മുഴുവന്‍ കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ ആഭ്യന്തര മന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തങ്ങളുടെ തിരക്കിലാണ് താനെന്നും അമിത ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി.കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അമിത് ഷാ ക്ഷീണിതനായിരുന്നുവെന്നും അദേഹത്തിന് ഗുരുതര രോഗമുണ്ടെന്നുമായിരുന്നു ട്വിറ്ററില്‍ പ്രചരിച്ചത്. വ്യാജ പ്രചരണം തുടരുമ്പോഴും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
Post Your Comments