ന്യൂഡല്‍ഹി: ഡൽഹിയിലെ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആം ആദ്മി എംഎല്‍എക്ക് അറസ്റ്റ് വാറണ്ട്. ഭരണകക്ഷി എംഎല്‍എയായ പ്രകാശ് ജാര്വാലിനാണ് ഡല്‍ഹി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എംഎല്‍എയുടെ സഹായി കപില്‍ നാഗറിനും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ ഇരുവരും ഒളിവിലാണ്. ഡോക്ടര്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രണ്ട് തവണ പോലീസ് നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ ഇതിനോട് എംഎല്‍എ പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ഏപ്രില്‍ 18 ന് ആണ് ഡോക്ടര്‍ സൗത്ത് ഡല്‍ഹിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് ഉത്തരവാദി ജാര്‍വാലും സഹായിയും ആണെന്ന് ആത്മത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇയാൾ വാട്ടർ സപ്ലൈക്ക് വേണ്ടി കൂടുതൽ തുക കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനാൽ ഇവരുടെ ലൈസൻസ് എംഎൽഎ റദ്ദാക്കി.
ഇതോടെയാണ് മനോ വിഷമത്തിൽ എംഎൽഎയുടെ പേരെഴുതി വെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജാര്വാലിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുകയായിരുന്നു.
Post Your Comments