Latest NewsUAENewsGulf

കോവിഡ് : യുഎഇയില്‍ ഏഴ് പേര്‍ കൂടി മരിച്ചു, പുതിയതായി രോഗം സ്ഥിരീകരിച്ചത് 564 പേര്‍ക്ക്

ദുബായ് : യുഎഇയില്‍ ഏഴ് പേര്‍ കൂടി ഞായറാഴ്ച്ച കോവിഡ് 19 ബാധിച്ച് മരിച്ചു. പുതിയതായി 564 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 126ഉം,രോഗം സ്ഥിരീകരിക്കപ്പെടവരുടെ എണ്ണം 14,163ഉം ആയെന്നും 24 മണിക്കൂറിനിടെ 26,000 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയതെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 99പേർക്ക് ഇന്ന് സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 2763ആയി ഉയർന്നു. കോവിഡിനെതിരെ മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ പരീക്ഷണ ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യയിൽ നിന്നും 88 ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ വിദഗ്ധ സംഘം യുഎഇയിലേക്ക് തിരിക്കുമെന്ന് ഡൽഹിയിലെ യുഎഇ എംബസി അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് യുഎഇ ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും അയച്ചിരുനിന്നു.55 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ നേരത്തെ യുഎഇയിലേക്ക് അയച്ചിരുന്നു.

Also read : സൗദിയിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപെട്ടു വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് പിടിയിൽ

യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്പനിയില്‍(എആര്‍സി) സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്ന ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ്(63) റാസല്‍ഖൈമയില്‍ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ റാക്‌സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  22 വർഷമായി യുഎഇയിലായിരുന്നു മുഹമ്മദ് ഹനീഫ. ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന. അബുദാബിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചിരുന്നു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടി (48) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രിയില്‍ കഴിഞ്ഞ പതിനൊന്ന് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടിൽ അറിയിച്ചത്.രണ്ടു ദിവസത്തിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന ഏഴാമത്തെ മലയാളിയാണ് റോഷന്‍. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി.

ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. ഇന്ന് 85 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും 21 പേര്‍ ഒമാന്‍ സ്വദേശികളുമാണെന്നും രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2568ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 750 പേര്‍ ഇതുവരെ രോഗ വിമുക്തരായി. ഒമാനില്‍ പതിനൊന്ന് പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button