മുംബൈ : രാജ്യത്ത് കോവിഡ് വ്യാപനം ആനുപാതികമായി കുറയുമ്പോഴും വൈറസ് ബാധ നിയന്ത്രിക്കാകാതെ മഹാരാഷ്ട്ര.പ്രതിരോധ പ്രവർത്തനങ്ങളിൽ പിഴവ് സംഭവിച്ചെന്ന് വ്യാപക ആരോപണമാണ് ഉയരുന്നത്. മഹാരാഷ്ട്രയില്‍ പുതുതായി 778 കേസുകള്‍ സ്ഥിരീകരിച്ചു. 14 പേര്‍ രോഗം ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം 283 ആയി.ഇന്ന് സ്ഥിരീകരിച്ച 778 പുതിയ കേസുകളില്‍ 552 ഉം മുംബൈയിലാണ്. മുംബൈയില്‍ 4,025 രോഗബാധിതരാണ് ഉള്ളത്.
മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് പൂനെയിലാണ്. 963 പേര്‍ക്കാണ് പൂനെയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.രോഗവ്യാപനം ഗുരുതരമാകുമെന്ന സൂചനയാണു മുംബൈ സന്ദർശിച്ച കേന്ദ്രസംഘം നൽകുന്നത്. നഗരത്തിലെ മാത്രം ജനസംഖ്യ 2 കോടിയോളം. ചേരികളടക്കം ജനം തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് രോഗികൾ ഏറെയെന്നതും ആശങ്ക കൂട്ടുന്നു.ആദ്യഘട്ടത്തിലെ പാളിച്ചയാണു മുംബൈയുടെ ദുരിതങ്ങളുടെ കാരണം. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലായതോടെ ആരോഗ്യമേഖലയുടെയും താളംതെറ്റി.
ത്രിപുരയിൽ അതിശക്തമായ കൊടുങ്കാറ്റ് : തകര്‍ന്നത് 5000ല്‍ അധികം വീടുകള്‍
നഗരത്തിലെ നഴ്സിങ് മേഖലയുടെ നട്ടെല്ലാണു മലയാളികൾ. എന്നാൽ, മുംബൈയിൽ മാത്രം നൂറിലേറെ മലയാളി നഴ്സുമാർക്കാണു രോഗം. അവർക്കു നിഷേധിക്കപ്പെടുന്ന പരിഗണനകൾ മാത്രം മതി കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുംബൈയുടെ തയാറെടുപ്പ് വിലയിരുത്താൻ. അത്യാധുനിക ആശുപത്രികൾ ഏറെയുണ്ടെങ്കിലും, എല്ലാ വിഭാഗത്തിനും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുംബൈ മറന്നുപോയതാണ് ഇപ്പോഴുള്ള നെട്ടോട്ടത്തിനു കാരണം.
Post Your Comments