KeralaLatest NewsNews

ഞാന്‍ ഓടിളക്കിവന്നതല്ലെന്ന് ചില സിപിഎം നേതാക്കള്‍ മനസിലാക്കണം; മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്ന വിവാദപ്രസ്‌താവനയിൽ വിശദീകരണവുമായി ലീഗ് എംഎല്‍എ

കോഴിക്കോട്: മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്നും ഡാറ്റയുണ്ടാക്കണമെന്നുമുള്ള വിവാദപ്രസ്‌താവനയിൽ വിശദീകരണവുമായി മുസ്ലീംലീഗ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള. സിപിഎം തനിക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നും കോവിഡുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞ ഒരു വാചകം എടുത്ത് തനിക്കെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹല്ല് എന്നതിന്റെ അര്‍ത്ഥം സബ്ഡിവിഷന്‍ എന്നാണ്. ആ അര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് എംഎല്‍എ ഫേസ്ബുക്ക് ലൈവിലൂടെ പറയുകയുണ്ടായി.

Read also: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കോവിഡ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തന്നെ മതനേതാക്കന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മഹമാരി തടയുന്നതിന്റെ ഭാഗമായി അങ്ങനെയൊക്കെ ചെയ്യേണ്ടിവരും. ഇവിടെ സിപിഎം പറയുന്നത് രാഷ്ട്രീയമാണ്. വര്‍ഗീയമായി പ്രചാരണം നടത്തുന്ന സിപിഎം നേതാക്കള്‍ക്കതിരെയാണ് കേസെടുക്കേണ്ടത്.. തോറ്റുപോയി എന്നത് നിങ്ങള്‍ ഉള്‍ക്കൊള്ളണം. എന്നെ ജനം തെരഞ്ഞെടുത്താതാണെന്നും ഞാന്‍ ഓടിളക്കിവന്നതല്ലെന്നും ചില സിപിഎം നേതാക്കള്‍ മനസിലാക്കണം. അവരോട് പറയാനുള്ളത് ഈ പരിപ്പ് കുറ്റ്യാടിയില്‍ വേവില്ല എന്നാണെന്നും എംഎൽഎ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button