Latest NewsUAENewsGulf

കോവിഡ് – 19 : യു.എ.ഇയില്‍ വീണ്ടും മരണങ്ങള്‍ ; പുതിയ കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധന

അബുദാബി•യു.എ.ഇയില്‍ കോവിഡ്19 ബാധിച്ച് രണ്ട് പേര്‍ മരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 370 പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 16 ആയി. മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,360 ആയി. 150 ഓളം രോഗികള്‍ വെള്ളിയാഴ്ച സുഖംപ്രാപിച്ചു. ഇതോടെ ആകെ സുഖപ്പെട്ട കേസുകളുടെ എണ്ണം 418 ആയി.

കോവിഡ്-19 ബാധിച്ച് മരിച്ച രണ്ട് ഏഷ്യന്‍ പ്രവാസികളുടെ കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. മരണപ്പെട്ട രണ്ടുപേർക്കും മുമ്പുണ്ടായ വിട്ടുമാറാത്ത രോഗങ്ങളുണ്ടായിരുന്നു. ഇത് വൈറസിനെ പ്രതിരോധിക്കാനുള്ള അവരുടെ കഴിവിനെ ദുര്‍ബലമാക്കി. എല്ലാ രോഗികളും വേഗം സുഖംപ്രാപിക്കട്ടെയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button