ന്യൂ ഡൽഹി : കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓപ്പറേഷന് ‘ഷീല്‍ഡ്’ എന്ന പേരിൽ പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ. വൈറസ് ബാധ കൂടുതലായി സ്ഥിരീകരിച്ച ഡൽഹിയിലെ നിസാമുദ്ദീന്‍, മാള്‍വിയ നഗര്‍, ബെംഗളി മാര്‍ക്കറ്റ്, സങ്കം വിഹാര്‍, മയൂര്‍ വിഹാര്‍, ദ്വാരക, ദില്‍ഷാദ് ഗാര്ഡന്, ദിന്‍പൂര്‍ വില്ലേജ്, കല്ല്യാണ്‍പുരി, പാണ്ടവ് നഗര്‍, വെസ്റ്റ് വിനോദ് നഗര്‍, സീമാപുരി തുടങ്ങിയ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്ക്കുമെന്നും ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന് ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുകയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.
I appeal to all living in the containment areas to cooperate with the Delhi govt's Operation SHIELD. These are strict measures but are necessary to protect you and others from COVID-19. https://t.co/3N2UauewWe
— Arvind Kejriwal (@ArvindKejriwal) April 9, 2020
എല്ലാവരും വീടിനുള്ളില്‍ തന്നെ സ്വയം ക്വാറന്റൈനില്‍ കഴിയണം. ആരേയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഈ പ്രദേശങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കുമെന്നും കൊവിഡ് വ്യാപനം തടയാന്‍ ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
ഷീല്‍ഡിന്റെ ഭാഗമായി പ്രദേശത്തെ മുഴുവന്‍ ആളുകളെ നിരീക്ഷിക്കുകയും,എല്ലാ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്യും. രോഗബാധയുള്ളവരേ ഐസലോഷനിലേക്ക് മാറ്റും. രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കും. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാനുള്ള അനുമതിയില്ല. . എല്ലാ സാധനങ്ങളും അതത് വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നതാണ്.
Post Your Comments