Latest NewsNewsIndia

ലോക് ഡൗൺ നീട്ടുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നതാണ് പ്രധാനം;- തെലങ്കാന മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക് ഡൗൺ നീട്ടുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നതാണ് പ്രധാനമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. അതിനാൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടണം. അദ്ദേഹം പറഞ്ഞു. ക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഏപ്രിൽ ആദ്യവാരത്തോടെ തെലങ്കാന കോവിഡ് മുക്തമാകുമെന്നായിരുന്നു ചന്ദ്രശേഖര റാവു നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നത്.

എന്നാൽ, നിലവിലെ അവസ്ഥ തെലങ്കാനയിൽ ശുഭസൂചകമല്ല. നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ 172 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയും ചെയ്തു. മാറിയ ഈ സാഹര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയത്.

സംസ്ഥാനത്ത് രോഗബാധ സ്ഥിരികീരിച്ചവരെ കൂടാതെ പരിശോധന ഫലം കാത്തിരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതിന്റെ കൂടി ഫലം എന്താകുമെന്നതിൽ നിശ്ചയമില്ലാത്ത അവസ്ഥയിൽ കടുത്ത ജാഗ്രതയും നിയന്ത്രണങ്ങളും തുടർന്നേ മതിയാകൂ എന്നാണ് തെലങ്കാന മുഖ്യമന്ത്രി പറയുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്താൽ കോവിഡിന്റെ സാമൂഹീക വ്യാപനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് ചന്ദ്രശേഖർ റാവുവിന്റെ അനുമാനം. ലോക്ക് ഡൗൺ നീട്ടുന്നത് പ്രതിസന്ധി രൂക്ഷമാവാതിരിക്കാൻ സഹായിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button