ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ച ആള്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിച്ചിരുന്നവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം. ഇയാള്‍ ട്രെയിനില്‍ സഞ്ചരിച്ചത് മാര്‍ച്ച് അഞ്ചിനാണെന്നാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. കര്‍ണാടകയിലെ തുമകുരു സ്വദേശിയായ 65 കാരനാണ് ഇന്ന് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. മാര്‍ച്ച് 5ന് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍ മാര്‍ച്ച് 11നാണ് കര്‍ണാടകയില്‍ തിരിച്ചെത്തിയത്. ഇയാളോടൊപ്പം സഞ്ചരിച്ച മറ്റ് സഹയാത്രികരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നേരത്തെ രാജസ്ഥാന് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഇന്ന് ബിഹാറില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ദുബായില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയാണ്. മറ്റൊരാള്‍ വിദേശത്ത് പോയിട്ടില്ല. ബിഹാറില്‍ ഇതുവരെ ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിലും ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 45 ആയി.
മഹാരാഷ്ട്രയില്‍ 128 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്. ഇന്നലെ 19 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത്.
Post Your Comments