കൊല്ലം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആയിരങ്ങളെ പങ്കെടുപ്പിച്ച് വിവാഹ മാമാങ്കം. കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു വിവാഹം നടന്നു. കൊല്ലത്താണ് സംഭവം. കോര്പറേഷന് സെക്രട്ടറിയും ആരോഗ്യപ്രവര്‍ത്തകരും നല്കിയ നിര്‍ദേശം വകവയ്ക്കാതെയായിരുന്നു ചടങ്ങ്. രണ്ടായിരത്തില്‍ അധികം പേരെ ക്ഷണിച്ച് വിവാഹം നടക്കുന്നെന്ന വിവരം ലഭിച്ചതിനെതുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തിയത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നെന്ന് ചൂണ്ടിക്കാട്ടി കോര്പറേഷന് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനക്കൂട്ടത്തെ പ്രവേശിപ്പിക്കരുതെന്നു പറഞ്ഞു ഗേറ്റ് അടച്ചപ്പോള്‍ അസഭ്യം പറയുകയും തങ്ങളെ തള്ളിമാറ്റി ജോലി തടസ്സപ്പെടുത്തിയതും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്കി.
Post Your Comments