ലക്നൗ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർക്കെതിരെ പോസ്റ്റ് പതിച്ച കേസിൽ രണ്ടു പേർ പിടിയിൽ. മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടെയും ക്രിമിനൽ പശ്ചാത്തലം വിവരിക്കുന്ന പോസ്റ്റർ പതിച്ചതിനു സുധാൻഷു, അശ്വനി എന്നിവരാണ് അറസ്റ്റിലായത്. യോഗിക്കും കേശവ് മൗര്യയ്ക്കും പുറമേ ബിജെപി നേതാക്കളായ സംഗീത് സോം, സുരേഷ് റാണ, സഞ്ജീവ് ബല്യാൻ തുടങ്ങിയവരുടെ ക്രിമിനൽ പശ്ചാത്തലവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു.
അറസ്റ്റു ചെയ്തവരെ ഉടൻ വിട്ട് അയക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നത്. യോഗിക്ക് താൻ ഒരു ഭരണഘടന സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നു. അത് അദ്ദേഹം നന്നായി വായിക്കട്ടെയെന്നും യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലാലു പറഞ്ഞു.
Post Your Comments