KeralaLatest NewsNews

ഐസൊലേഷന്‍ വാര്‍ഡിലെ അനുഭവങ്ങൾ പങ്കുവച്ച കണ്ണൂര്‍ സ്വദേശിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഐസൊലേഷന്‍ വാര്‍ഡിലെ അനുഭവങ്ങൾ പങ്കുവച്ച കണ്ണൂര്‍ സ്വദേശി ഷാക്കിര്‍ സുബ്ഹാനെ അഭിനന്ദിച്ച് ആരോ​ഗ്യമന്ത്രി കെകെ ഷൈലജ. രോഗബാധയുണ്ടെന്ന സാഹചര്യത്തില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി മാതൃകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി.

Read also: ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 കണ്ടെത്തി; ഇവരുമായി ബന്ധമുണ്ടായിരുന്ന നാനൂറിലേറെ പേരും നിരീക്ഷണത്തിൽ

ഇറാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സോളോ ബൈക്ക് ട്രിപ്പ് ചെയ്ത ഷാക്കിര്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ബൈക്ക് കസ്റ്റംസിനെ ഏല്‍‌പ്പിച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയി. കൊറോണ ബാധിച്ച രാജ്യങ്ങളിൽ നിന്ന് വന്നതിനാൽ ഷാക്കിറിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആംബുലൻസിൽ കണ്ണൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പോകുന്നതും അവിടെ ചെലവഴിച്ച ദിവസങ്ങളും ഷാക്കിർ തന്റെ വ്‌ളോഗിലൂടെ പുറത്തുവിട്ടിരുന്നു. ആശുപത്രിയില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച ചികിത്സ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ ഷാക്കിര്‍ തനിക്ക് ലഭിച്ച പരിരക്ഷയില്‍ സന്തോഷം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button