KeralaLatest NewsNews

ക്രിമിനല്‍ കൂട്ടങ്ങളെ വളര്‍ത്തി, രാഷ്ട്രീയ കൊലപാതകം നടത്തി അവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം ചുരുങ്ങി; മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ ഇപ്പോഴും ഫ്യൂഡല്‍ ചിന്താഗതി: മുല്ലപ്പള്ളി

തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രിമിനല്‍ കൂട്ടങ്ങളെ വളര്‍ത്തി രാഷ്ട്രീയ കൊലപാതകം നടത്തി അവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം ചുരുങ്ങി. അതിന്റെ തുറന്ന പ്രഖ്യാപനമാണ് പൊതുഖജനാവില്‍നിന്ന് ഇനിയും പണം മുടക്കി കൊലയാളികളെ സംരക്ഷിക്കുമെന്ന് നിയമസഭയില്‍ പിണറായി വിജയന്‍ നടത്തിയതെന്നു മുല്ലപ്പള്ളി വിമർശിച്ചു.

Also read : രാജ്യത്തുണ്ടാകുന്ന എല്ലാ സംഘർഷങ്ങളും പൌരത്വനിയമഭേദഗതിക്കെതിരെ നടക്കുന്ന സംഘർഷങ്ങളായി ദുർവ്യാഖ്യാനം ചെയ്യുന്നത് ജനാധിപത്യവിരുദ്ധം : കോൺഗ്രസ്സ് നടപടിയെ ശക്തമായി വിമർശിച്ചുക്കൊണ്ട് മേഘാലയ മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. കൊലയാളികളെ സംരക്ഷിക്കാന്‍ പൊതുഖജനാവില്‍നിന്ന് ഇനിയും പണം മുടക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. നാടുവാഴി വ്യവസ്ഥ അവസാനിച്ചെന്നത് പിണറായിക്ക് ഇപ്പോഴും അറിയില്ലെന്നും മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ ഇപ്പോഴും ഫ്യൂഡല്‍ ചിന്താഗതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button