യുഎഇ: യുഎഇയില്‍ മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടല്‍ വ്യാപകമാവുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസും രംഗത്തെത്തി.മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നെടുക്കുന്ന സംഘങ്ങള്‍ സ്ത്രീകളെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ പുരുഷന്മാരെ വശീകരിച്ചെടുക്കുക്കത്. ഇത്തരം പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.
അടുത്ത കാലത്ത് അനധികൃത മസാജും ലൈംഗിക സേവനങ്ങളും കുറഞ്ഞ ചെലവില്‍ ലഭ്യമാകുമെന്ന് ആഫ്രിക്കന്‍ സ്ത്രീകള്‍ സോഷ്യല്‍ മീഡിയ വഴി പര്യസ്യം ചെയ്തിരുന്നു. ഇത്തരം തട്ടിപ്പു കേസുകള്‍ സമീപകാലത്ത് ഷാര്‍ജയിലെയും ദുബായിയിലെയും കോടതിയിലെത്തിയിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇത്തരം സംഘങ്ങള്‍ സ്ത്രീകളുടെ നഗ്‌ന ഫോട്ടേകള്‍ ഉപയോഗിക്കുന്നു. ഇത് കണ്ട് പുരുഷന്മാര്‍ ഇവരുടെ വലയില്‍ വീഴുന്നു. തുടര്‍ന്ന് ഇവരെ അവരുടെ ഫ്‌ളാറ്റുകളിലേക്ക് ക്ഷണിക്കുകയോ അവരുടെ സ്ഥലങ്ങളില്‍ എത്തിക്കുകയോ ചെയ്യും. എന്നാല്‍ ഫോട്ടോയില്‍ കണ്ട സ്ത്രീ ആയിരിക്കില്ല അവിടെ കാണുന്നത്. തട്ടിപ്പുസംഘങ്ങളിലെ ആള്‍ക്കാരായിരിക്കും. ഇത്തരത്തില്‍ ആകര്‍ഷിക്കാന്‍ ഇവര്‍ സിനിമാതാരങ്ങളുടെ അടക്കം ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഫ്‌ളാറ്റുകളില്‍ എത്തിച്ചു കഴിഞ്ഞാല്‍ സംഘങ്ങള്‍ ഇവരെ കൊള്ളയടിച്ച് പണം തട്ടിയെടുക്കും. എന്നാല്‍ പലപ്പോഴും സംഭവം പുറത്തറിയുമെന്ന് ഭയന്ന് പലരും പരാതി നല്‍കാറില്ല.
ഫോണ്‍ വിളിച്ച് പണം തട്ടുന്നതിന് ശേഷം ഇത്തരം കേസുകളാണിപ്പോള്‍ യുഎഇയില്‍ വ്യാപകമാകുന്നത്. ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്നത് സേന ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഷാര്‍ജ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ അജില്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഷാര്‍ജ പോലീസ് പൊതുജനങ്ങളുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒല്‍ അല്‍ അജില്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങളെക്കുറിച്ച് പരാതികളോ വിവരങ്ങളോ ലഭിക്കുമ്പോള്‍, അത്തരം പ്രവര്‍ത്തനങ്ങളെ തടയാന്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ഒരു പ്രത്യേക സംഘം രൂപീകരിക്കും. തെരുവുകളില്‍ മസാജ് കാര്‍ഡുകള്‍ എറിയുന്നവരോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ കാര്‍ ഗ്ലാസ് വിന്‍ഡോകളില്‍ സ്ഥാപിക്കുന്നവരോ നിരീക്ഷിക്കുകയും ചെയ്യും. ഷാര്‍ജ കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളും നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓപ്പറേഷന്‍ റൂമുകളിലും പോലീസ് സ്റ്റേഷനുകളിലും ആഫ്രിക്കന്‍ സ്ത്രീകള്‍ പുരുഷന്മാരെ കൊള്ളയടിച്ചതിന് ശേഷം അനധികൃത മസാജും ലൈംഗിക സേവനങ്ങളും വാഗ്ദാനം ചെയ്തതായി നിരവധി പരാതികള്‍ ലഭിച്ചതായി ദുബായ് പോലീസിലെ സിഐഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റകൃത്യം നടത്തിയ ശേഷം ഓടിപ്പോവുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരവധി ആഫ്രിക്കന്‍ വനിതകളെ അറസ്റ്റ് ചെയ്യാന്‍ ദുബായ് പോലീസിന് കഴിഞ്ഞെന്നും വ്യക്തമാക്കുന്നു. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വഞ്ചനയുടെ പുതിയ രീതികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പോലീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments