Latest NewsNewsIndia

സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടാൻ ബിപിൻ റാവത്ത്, ലക്ഷ്യം ചെലവ് കുറയ്ക്കൽ 

ദില്ലി:  സൈനികരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തിയേക്കുമെന്ന് സൂചന. പെന്‍ഷന്‍ ചെലവ് കുറയ്ക്കാനുള്ള പദ്ധതികള്‍ ആലോചിക്കാന്‍ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത് മൂന്ന് സേനാ വിഭാഗം മേധാവികളുമായി ചര്‍ച്ച നടത്തി. ജവാന്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

2010ല്‍ 41,000 കോടിയായിരുന്ന മിലിറ്ററി പെന്‍ഷന്‍ ബജറ്റ് 1.32 ലക്ഷം കോടിയായാണ് ഉയര്‍ന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.5 ശതമാനമായാണ് ഇത് ഉയര്‍ന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനായി ജൂണില്‍ 60,00 മുതല്‍ 70,00 കോടി രൂപ വരെയാണ് ചെവല് പ്രതീക്ഷിക്കുന്നത്.

ജവാന്മാരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും വിരമിക്കല്‍ പ്രായം 39ല്‍ നിന്നും 58ആയി ഉയര്‍ത്താനാണ് നീക്കം. സൈനിക ഉദ്യോഗസ്ഥരുടെ ആഡംബര ബംഗ്ലാവുകള്‍ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്.

പുതിയ വിമാനവാഹിനിക്കപ്പല്‍ ഐ‌എന്‍‌എസ് വിക്രാന്ത് ഈ വര്‍ഷം കടല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഉടന്‍ തന്നെ ലക്ഷദ്വീപിലെ അഗട്ടി എയര്‍സ്ട്രിപ്പ് വിപുലീകരിക്കുകയും ചെയ്യുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button