സോഷ്യല്‍ മീഡിയയിലും മറ്റും വൈറലാകുന്ന ചില മനോഹരമായ വീടുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ അവയില്‍ മിക്കതും വെളുത്ത ചുവരുകള്‍ ഉള്ളവയാണ്. വീടിന്റെ ഉള്‍വശത്തിന്റെ വിസതാരം വര്‍ദ്ധിച്ചിരിക്കുന്നതായി തോന്നിക്കും എന്നതാണ് വെളുത്ത പെയിന്റെ ഉപയോഗിക്കുന്നതിന്റെ പ്രധാന പ്രത്യേകത. വെള്ള പെയിന്റെ് നല്‍കിയ ചുവരുകള്‍ പരിപാലിക്കാനും നിലനിര്‍ത്താനും അത്ര എളുപ്പമല്ല എന്ന കാരണത്താലാണ് പലരും ഇത് ഒഴിവാക്കാറുള്ളത്. മുറികള്‍ക്ക് കൂടുതല്‍ വെളിച്ചവും ലാളിത്വവും സൗന്ദര്യവും നല്‍കുമെന്നാണ് വെള്ള പെയിന്റെ് ഉപയോഗിക്കുന്നതിന്റെ ഗുണം.
കുറച്ച് കാലം മുമ്ബ് വരെ കടുത്ത നിറങ്ങളായ ചുവപ്പും നീലയും ഓറഞ്ചും ചുമരുകള്‍ക്ക് നല്‍കുന്നതായിരുന്ന ട്രെന്‍ഡ് എന്നാല്‍ ഇപ്പോള്‍ വര്‍ണ്ണാഭമായ ചുമരുകളോട് മിക്കവരും ബൈബൈ പറഞ്ഞ് വെളുത്ത നിറത്തിലേക്ക് തിരിച്ച് വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
കാഴ്ചയിലെ ലാളിത്യം
വെളുപ്പ് പരിശുദ്ധിയുടെയും ലാളിത്യത്തിന്റെയും നിറമാണ്. നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പോസിറ്റിവിറ്റി നിറയ്ക്കാന്‍ ഈ നിറം സഹായിക്കും. വീട്ടുകാരുടെ മനസ്സിന് കുളിര്‍മായേകാനും വെളുത്തനിറത്തിന് സാധിക്കും. ഒപ്പം നിങ്ങളുടെ ഭാവനക്കനുസരിച്ച് ചുമരുകള്‍ അലങ്കരിക്കാനും ഇന്റീരിയര്‍ ചെയ്യാനും ഏറ്റവും അനിയോജ്യമായ നിറം കൂടിയാണ് വെളുപ്പ്.
പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു
ഒരു വെളുത്ത ചുമരില്‍ സിംഗിള്‍ പെയിന്റിംഗ് വെച്ചാല്‍ അതൊരു മിഴിവുറ്റ കാഴ്ചയായിരിക്കും. വെളുത്ത പശ്ചാത്തലം മറ്് വര്‍ണാഭമായ ചുവരുകളേക്കാള്‍ അലങ്കാരപ്പണികള്‍ക്ക് ഏറ്റവും യോജിക്കുന്നവയാണ്. ഏത് നിറത്തിലുള്ള പെയിന്റിങ്ങുകള്‍ക്കും അതിന്റെ പൂര്‍ണസൗന്ദര്യം പ്രതിഫലിപ്പിക്കാന്‍ വെളുത്ത പശ്ചാത്തലം സഹായിക്കും. ഇലക്ടീക് ലൈറ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരിക്കുന്ന സമയമാണിത്. ഇത്തരത്തിലുള്ള ലൈറ്റുകളെ ഏറ്റവും കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതും വെളുത്ത ചുമരുകള്‍ തന്നെ. ഇതുവഴി നിങ്ങളുടെ ഇഷ്ടം പോലെയുള്ള അന്തരീക്ഷം മുറിക്കകത്ത് ഉണ്ടാക്കിയെടുക്കാനും സഹായിക്കും.
ലാളിത്വത്തിന്റെ പര്യായം
പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് തന്നെയാണ് വെളുപ്പിന്റെ പ്രധാന പ്രത്യേകത. നിങ്ങളുടെ ഭവനത്തിലേക്ക് പകല്‍ നേരങ്ങളില്‍ വൈദ്യുതിയുടെ സഹായമില്ലാതെ തന്നെ പ്രകൃതിദത്തമായ വെളിച്ചം കൊണ്ടുവരാന്‍ വെളുത്ത പെയിന്റടിച്ച ചുമരുകള്‍ക്ക് സാധിക്കും.
ആധുനികത
മിനിമലിസ്റ്റ് ഡിസൈനുകള്‍ക്ക് ജനപ്രീതി വര്‍ദ്ധിച്ചുവരുന്ന സമയമാണിത്. ഇത്തരം ഡിസൈനുകളുടെ ഭംഗി പൂര്‍ണമായി എടുത്ത് കാണിക്കാന്‍ വെളുത്ത ചുമരുകള്‍ തന്നെ വേണം. ഇരുണ്ട നിറമുള്ള മുറികളില്‍ ലൈറ്റുകള്‍ ഓണ്‍ ചെയ്താലും ഇരുണ്ടതായിതന്നെ തോന്നിപ്പിക്കും.
Post Your Comments