കോഴിക്കോട്: ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് ജനുവരി 31 ന് നടത്താനിരുന്ന പീപ്പിള്‍ സമ്മിറ്റ് പരിപാടി മാറ്റി വെച്ചു. ചന്ദ്രശേഖറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കുന്നതെന്ന് ഭീം ആര്‍മി പാര്‍ട്ടി ദേശീയ കോഡിനേറ്റര്‍ ഖുശ് അംബേദ്കര്‍വാടി അറിയിച്ചു. അതേസമയം ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച കോഴിക്കോട് കടപ്പുറത്ത് വെച്ച് പീപ്പിള്‍സ് സമ്മിറ്റ് നടക്കും. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കാനിരുന്നത്.
Post Your Comments