ബീജിംഗ് : കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് പാമ്പില്‍ നിന്ന് . വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നു . ജനുവരി 24 വരെയുള്ള കണക്ക് പ്രകാരം ചൈനയില്‍ മാത്രം 41 പേരാണ് കൊറോണ വൈറസ് ബാധിച്ചു മരിച്ചത്. 1300ല്‍ ഏറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ചൈനയില്‍ 1965 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. യുഎസ് ഉള്‍പ്പെടെ 11 രാജ്യങ്ങളിലേക്ക് രോഗാണുക്കളെത്തിയിരിക്കുന്നു – ഹോങ്കോങ്, മക്കാവു, തയ്വാന്, തായ്ലന്ഡ്, വിയറ്റ്നാം, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, നേപ്പാള്‍, മലേഷ്യ. സൗദിയില്‍ ഒരു മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് സൗദി ആരോഗ്യവകുപ്പ് ഇക്കാര്യം തള്ളി. മെര്‍സ് വൈറസാണ് സൗദിയിലെ നഴ്സിനെ ബാധിച്ചതെന്നും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ വൈറസ് ഇവിടെയെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചൈനയിലെ മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ട്.
2002-03ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 650 ഓളം പേരാണു മരിച്ചത്. അന്ന് ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകര്‍ക്കു പോലും പ്രവേശനം നല്‍കാതെ മതില് തീര്‍ക്കുകയാണ് ചൈന ചെയ്തത്. ഇപ്പോഴും ചൈനയുടെ നടപടികളില്‍ സംശയമുണ്ടെന്ന നിലപാടിലാണ് യുഎസ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ജനിതക തിരുത്തല്‍ സംഭവിച്ച വൈറസിനെപ്പറ്റിയുള്ള വിവരം അതിവേഗം അറിയിച്ചതിന് ചൈനയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അതിനിടെയാണ് നഗരങ്ങളെ അടച്ചുപൂട്ടി ഒറ്റപ്പെടുത്തുന്ന ചൈനീസ് നടപടി. അതേസമയം, രോഗം പടരുന്നതു തടയാന്‍ ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ ആവര്‍ത്തിക്കുന്നത്
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍ ചൈന ആശങ്കപ്പെടേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. അതിന്റെ തുടര്‍ച്ചയായി ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി പക്ഷേ ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം രണ്ടു കോടി ജനമാണ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ചൈനയിലുള്ളത്. അതും ചൈനീസ് പുതുവത്സരാഘോഷത്തിനായുള്ള അവധി വെള്ളിയാഴ്ച ആരംഭിച്ചതിനു തൊട്ടുമുന്‍പ്. ചൈനക്കാര്‍ രാജ്യത്തും വിദേശത്തുമായി ആഘോഷിക്കുന്ന സമയമാണിത്. എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ ലോകത്തിലെ ഭൂരിപക്ഷം വിമാനത്താവളങ്ങളിലും കര്‍ശന പരിശോധനയാണ്
. പുറംലോകവുമായി ബന്ധമില്ലാതെ ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നതില്‍ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് ഹബുകളിലൊന്നായ വുഹാന്‍ നഗരത്തിലാണ്. ഇവിടത്തെ ഹ്വാനന്‍ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. മുതല മുതല്‍ കൊവാലയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്. ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാര്‍ക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും.</p>
അനധികൃതമായാണ് വന്യജീവികളുടെ ഇറച്ചി വില്‍ക്കുന്നതും. ഇവിടെ നിന്നു വാങ്ങിയ പാമ്പിറച്ചിയില്‍ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് (2019-nCoV: 2019 നോവെല്‍ കൊറോണ) പടര്‍ന്നതെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നതും വുഹാനിലാണെന്നും ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന് പറയുന്നു.
Post Your Comments