Latest NewsCricketNewsSports

കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് വീരേന്ദര്‍ സെവാഗിന് പറയാനുള്ളത്

കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് നിര്‍ണായക നിര്‍ദേശവുമായി വീരേന്ദര്‍ സെവാഗ്. ട്വന്റി20യില്‍ രാഹുലിനെ അഞ്ചാം നമ്പറില്‍ തന്നെ ബാറ്റിംഗിനിറക്കണമെന്ന് സെവാഗ് പറഞ്ഞു. എന്നാല്‍ നാലോ അഞ്ചോ കളികളില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് താരത്തെ അഞ്ചാം നമ്പറില്‍ നിന്ന് മാറ്റുകയാണെന്നും സെവാഗ് പറഞ്ഞു.

ധോണിയുടെ കാലത്ത് കളിക്കാര്‍ക്ക് ഓരോ പൊസിഷനിലും സെറ്റ് ആവാന്‍ മതിയായ സമയം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും തുടര്‍ച്ചയായി ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നത് കളിക്കാരെ ബാധിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയ താരമാണ് രാഹുല്‍

ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ഓരോ കളിക്കാരന്റെയും ബാറ്റിംഗ് പൊസിഷനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനുള്ള പ്രതിഭകളെ കണ്ടെത്തുന്നതില്‍ ധോണിക്ക് പ്രത്യേക മിടുക്കുണ്ടായിരുന്നു. കളിക്കാര്‍ക്ക് മതിയായ സമയം അനുവദിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവര്‍ വലിയ കളിക്കാരായി വളരുക. താന്‍ തന്നെ മധ്യനിര ബാറ്റ്‌സ്മാനായാണ് തുടങ്ങിയതെന്നും തന്റെ പിഴവുകള്‍ കാരണം ഒരു പാട് കളികളില്‍ തോറ്റിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു. പക്ഷെ സൈഡ് ബെഞ്ചിലിരുന്ന് ഒരിക്കലും കളി പഠിക്കാനാവില്ലല്ലോ, കളിച്ചുതന്നെ പഠിക്കണം. അതിന് ടീമിലെത്തുന്നവര്‍ക്ക് മതിയായ സമയം അനുവദിക്കണമെന്നും സെവാഗ് പറഞ്ഞു.

50 ഓവര്‍ മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ര്‍ ബാറ്റ്‌സ്മാന് തിളങ്ങാന്‍ കൂടുതല്‍ സമയമുണ്ട്. എന്നാല്‍ മധ്യനിര ബാറ്റ്‌സ്മാന് അതിന് സമയം കിട്ടാറില്ല. ഈ സാഹചര്യങ്ങളില്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണ അവര്‍ക്ക് നിര്‍ണായകമാണെന്നും സെവാഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button