KeralaLatest NewsNews

അനധികൃത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പിടികൂടി

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അനധികൃത ഉത്പന്നങ്ങൾ പിടികൂടി. മുടി വളരാനുള്ള വൈറ്റമിൻ ഇ ഗുളികകൾ, അലോവെര ജെൽ, ഹെന്ന പൗഡർ, സൗന്ദര്യം വർദ്ധിപ്പിക്കാനായി മുഖത്ത് തേക്കുന്ന ക്യാപ്സ്യൂളുകൾ എന്നിവയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടികൂടിയത്. ഈ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടായതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

Read also: ഗൾഫ് രാജ്യത്തേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ

ഇവയുടെ നിർമ്മാണ തീയതിയോ കാലാവധി കഴിയുന്ന തീയതിയോ രേഖപ്പെടുത്തിയിട്ടില്ല. നിർമ്മാതാക്കളെക്കുറിച്ചുള്ള വിവരങ്ങളും പാക്കിംഗിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത സാധനങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button