തിരുവനന്തപുരം : ദേശീയ ജനസംഖ്യാ കണക്കെടുപ്പ് കേരളത്തിൽ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വിവരശേഖരണത്തിന് തഹസില്‍ദാര്‍മാര്‍ നോട്ടിസ് ഇറക്കിയതിനു പിന്നാലെയാണ് ഉത്തരവ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും സർക്കാർ പറയുന്നു. റവന്യു വകുപ്പ് ദേശീയ ജനസംഖ്യാ കണക്കെടുപ്പിനുള്ള നടപടി ആരംഭിച്ചിരുന്നു.
ജനസംഖ്യാ റജിസ്റ്ററിനുള്ള നടപടികള്‍ തുടങ്ങുന്നതായി കാണിച്ച് താമരശേരി, കോട്ടയം തഹസില്‍ദാര്‍മാര്‍ നല്കിയ നോട്ടിസാണ് വിവാദമായത്. വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സ്കൂള്‍ പ്രിൻസിപ്പല്‍മാര്‍ക്ക് നോട്ടിസ് നൽകിയത്.
ഈ മാസം 13നാണ് താമരശേരി തഹസില്‍ദാര്‍ ജനസംഖ്യാ റജിസ്ട്രിക്കായുള്ള നടപടികള്‍ തുടങ്ങുന്നതായി കാണിച്ച് സ്കൂളുകള്‍ക്ക് നോട്ടിസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ജനസംഖ്യാ റജിസ്ട്രിക്കുള്ള നടപടികള്‍ നിര്‍ത്തിവച്ചെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെയാണ് ഇത്തരത്തിലൊരു നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതോടെയാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ കടുത്ത നിലപാട് സ്വീകരിച്ച് വരുകയാണ്. ജനസംഖ്യ കണക്കെടുപ്പും വിവാദമായ സാഹചര്യത്തിലാണ് സർക്കാർ നിർത്തിവച്ചെന്ന് കാണിച്ച് ഉത്തരവിറക്കിയത്.
Post Your Comments