ലക്നൗ : ക്രൂര ബലാൽസംഗത്തിനിരയായ മകളെ പിതാവ് വൈദ്യപരിശോധനയ്ക്ക് തോളിലിരുത്തി കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിൽ നിന്നുമാണ് വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത്. ഡിസംബർ 19തിനു ദേശീയ മാധ്യമമാണ് വീഡിയോ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
https://youtu.be/j-xMCQtuN7o
വീഡിയോ കടപ്പാട്/ VIDEO COURTESY : ടൈംസ് ഓഫ് ഇന്ത്യ/times of India
Also read : മുത്തലാഖ് ഇരകൾക്ക് വാർഷിക പെൻഷൻ; പുതിയ തീരുമാനവുമായി യോഗി സർക്കാർ
പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. അയൽവാസിയുടെ 19 വയസുകാരൻ മകൻ വീട്ടുകാർ ഇല്ലാത്ത സമയത്തു അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയുടെ കാൽ ഇയാൾ തല്ലിയൊടിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പിതാവ് മകളെ ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാൻ വീൽച്ചെയറോ സ്ട്രച്ചറോ ചോദിച്ചപ്പോൾ ഇല്ലെന്ന് അധികൃതർ മറുപടി നൽകിയതോടെ അച്ഛൻ മകളെ തോളിലിരുത്തി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
Post Your Comments