KeralaLatest NewsNews

കണ്ടെയ്നര്‍ ലോറിയിൽ ഉറങ്ങിക്കിടന്ന ഡ്രൈവർ അറിയാതെ വണ്ടിയുടെ ടയറുകൾ മോഷ്ടിച്ചു; മോഷണം പോയത് ഒന്നരലക്ഷം രൂപയുടെ ടയറുകൾ

തളിപ്പറമ്പ്: ബക്കളം നെല്ലിയോട് ക്ഷേത്രത്തിന് മുൻപിൽ രാത്രി നിർത്തിയിട്ട കണ്ടെയ്നർ ലോറിയുടെ 6 ടയറുകൾ മോഷണം പോയി. ഇൻ‌ഡോറിൽ നിന്ന് കൊച്ചിയിലേക്ക് പൈപ്പുകളുമായി പോവുകയായിരുന്നു ലോറിയുടെ ടയറുകളാണ് മോഷണം പോയത്. രാവിലെ പുറപ്പെടാനായി ഒരുങ്ങുമ്പോളാണ് ടയറുകള്‍ ആരോ അഴിച്ച് കൊണ്ടുപോയ വിവരം ഡ്രൈവര്‍ രജ്‍വീര്‍ സിങ് മനസ്സിലാക്കുന്നത്. ജാക്കി വച്ച് ഉയര്‍ത്തിയ ശേഷം പരിസരത്ത് നിര്‍മാണത്തിനായി കൊണ്ടുവന്ന കല്ലുകള്‍ വെച്ച് ടയറുകൾ അഴിച്ചെടുക്കുകയായിരുന്നു.

Read also: ബേക്കറി കുത്തി തുറന്ന് മോഷണവും പിന്നെ ലഡു തീറ്റയും… ഇത് ലൈവായി കണ്ട കടയുടമ ചെയ്തത് ഇങ്ങനെ

ന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ടയറുകളാണ് മോഷണം പോയിരിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ രജ്‍വീര്‍ സിങ് പൊലീസില്‍ പരാതി നല്‍കി. തളിപ്പറമ്പ് സിഐ സത്യനാഥിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button