KeralaLatest NewsNews

പൗരത്വനിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധപ്രകടനങ്ങള്‍ നാളെ കൊച്ചിയിൽ

കൊച്ചി: പൗരത്വനിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധപ്രകടനങ്ങള്‍ നാളെ കൊച്ചിയിൽ നടക്കും. സാമൂഹ്യമാധ്യമ കൂട്ടായ്മ, സിപിഐ ജില്ലാ കൗണ്‍സില്‍, സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ കളക്ടീവ് ഫേസ് വണ്‍ എന്നീ സംഘടനകളുടെ പ്രതിഷേധമാണ് നാളെ നടക്കുന്നത്. സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ മാര്‍ച്ച്‌ പകല്‍ രണ്ടിന് കളമശേരിയില്‍നിന്ന് തുടങ്ങും. രാജേന്ദ്രമൈതാനത്തിനടുത്ത് ഗാന്ധിപ്രതിമയ്ക്കരികിലാണ് സമാപനം.

Read also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ശരത് പവാർ നയിക്കണമെന്ന് ശശി തരൂർ

സാമൂഹ്യമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ച്‌ പകല്‍ ഒന്നിന് കലൂര്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിക്കും.നോര്‍ത്ത്, കച്ചേരിപ്പടി, എംജി റോഡ് എന്നിവിടങ്ങളിലൂടെ നീങ്ങുന്ന മാര്‍ച്ച്‌ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ സമാപിക്കും. ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യവുമായി സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്‍ രാജേന്ദ്രമൈതാനത്തിനടുത്ത് ഗാന്ധി സ്‌ക്വയറില്‍നിന്ന് ഫോര്‍ട്ടുകൊച്ചി വാസ്‌കോ സ്‌ക്വയറിലേക്ക് ബഹുജനമാര്‍ച്ച്‌ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button