ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരം ആര്‍ക്കും പൗരത്വം നല്‍കരുതെന്ന ആവശ്യമുന്നയിച്ചല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സംസാരിക്കവെയാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് യെച്ചൂരി വ്യക്തമാക്കി. പീഡനം നേരിട്ട് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് വന്നവര്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ല. ആര്‍ക്കും പൗരത്വം കൊടുക്കരുതെന്നല്ല. അതില്‍ നിന്ന് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കുന്നതിനെതിനെയാണ് എതിര്‍ക്കുന്നത്. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്. അത് ഇനിയും തുടരും. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments