ദുബായ്: ബലാത്സംഗ കേസിലെ പ്രതി എട്ട് വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. ദുബായ് പൊലീസാണ് പ്രതി കണ്ടെത്തിയത്. അതിനൂതന ഡിഎന്‍എ പരിശോധനയിലൂടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 2011ലായിരുന്നു അജ്ഞാതന്‍ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി അറബ് വനിത അല്‍ റഫാ പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയാരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാല്‍, തെളിവുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് കേസ് എഴുതി തള്ളാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്ന് കുറ്റാന്വേഷണ വിഭാഗം അസി. കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. അന്വേഷണത്തില്‍ സംഭവം നടന്നസ്ഥലത്തുനിന്ന് പ്രതി ഉപേക്ഷിച്ചുപോയ ഓരേയൊരു തെളിവ് പൊലീസ് സൂക്ഷിച്ചുവച്ചു. ഇതിന് പിന്നാലെ വിദഗ്ദരുടെ സഹായത്തോടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസ് പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്ന് പ്രതിയാരാണെന്ന് കണ്ടെത്തിയ പൊലീസ് അയാളെ പിടികൂടാനായി പോയെങ്കിലും ഇതിനകം അയാള്‍ മരണമടഞ്ഞെന്ന് വ്യക്തമാക്കുകയായിരുന്നു. പിന്നീട് ലഭിച്ച തെളിവുപയോഗിച്ച് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ പ്രതിയുടെ സഹോദരനുമായി സാമ്യം കണ്ടെത്തിയിരുന്നു.
Post Your Comments