Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ലക്‌നൗവില്‍ പരക്കെ അക്രമം : പ്രതിഷേധക്കാര്‍ 37 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി : മാധ്യമ സ്ഥാപനങ്ങളുടെ ഒബി വാനുകളും കത്തിച്ചു

ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മറവില്‍ യുപിയില്‍ വലിയ തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പൊലീസ് വാഹനങ്ങള്‍ കത്തിച്ച അക്രമകാരികള്‍ 37 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. മാദ്ധ്യമ പ്രവര്‍ത്തകരേയും ആക്രമിച്ചു. ആറോളം ഓബി വാനുകള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Read Also : പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട് വിദ്യാര്‍ത്ഥികള്‍ : മദ്രാസ് സര്‍വകലാശാലയിലും പ്രതിഷേധം : സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു

ഹസ്രത് ഗഞ്ചിലാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്. പൊലീസിനെതിരെ വലിയ തോതില്‍ കല്ലേറു നടന്നു. സ്ത്രീകളെ മുന്‍ നിര്‍ത്തിയാണ് അക്രമങ്ങള്‍ നടത്തിയത്. ഇതോടെ പൊലീസിന് ഇടപെടാന്‍ കഴിയാതായി. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും അക്രമങ്ങളില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഹുസൈനാബാദ് , ദാലിഗഞ്ച് , തേലി വാലി മസ്ജിദ് എന്നിവിടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അക്രമം നടത്തിയ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമാജ് വാദി പ്രവര്‍ത്തകരും കസ്റ്റഡിയിലായിട്ടുണ്ട് .ഡിജിപി ഒ.പി സിംഗും ജില്ലാ മജിസ്‌ട്രേറ്റും സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിയെ വിളിച്ചു വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന കയ്യേറ്റത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button