റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 81 സീറ്റുകളില്‍ 15 സീറ്റുകളിലേക്കാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.അഞ്ചാം ഘട്ടത്തില്‍ 16 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 20നാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം.
2020 ജനുവരി അഞ്ചിനാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്റെ(എജെഎസ്യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എജെഎസ്യുവിന് ഉള്ളത്.ആദ്യ ഘട്ടത്തില്‍ 13ഉം രണ്ടാം ഘട്ടത്തില്‍ 20ഉം മൂന്നാം ഘട്ടത്തില്‍ 17ഉം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
Post Your Comments