KeralaLatest NewsNews

‘ഞാന്‍ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു നന്മ ചെയ്തുവെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത് ‘ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി താര കല്യാണ്‍

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് താര കല്യാണ്‍. താരയ്ക്കും മകള്‍ സൗഭാഗ്യ വെങ്കിടേഷിനും ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ താര കല്യാണിന്റെ ഒരു ടിക് ടോക്ക് വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വൃദ്ധയ്ക്ക് അമ്പത് രൂപ മരുന്നുവാങ്ങാന്‍ നല്‍കി അത് ടിക് ടോക്കില്‍ വീഡിയോ ഇട്ടതിനെതിരെ നിരവധിപേര്‍ ട്രോളുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി.

‘എന്റെ ഈശ്വരാ ഞാന്‍ ഒരാള്‍ക്ക് ഒരു അന്‍പത് രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്‌നമാക്കണോ? ഞാന്‍ വീഡിയോ ഇട്ടത് എന്റെ ഒരു സന്തോഷത്തിനാണ് അന്‍പത് രൂപ ചെറിയ തുകയാണ് എന്ന് ചിന്തിക്കുന്നവരോട് പറയാനുള്ളത് മറ്റാന്നുമല്ല, ഞാന്‍ ആ അന്‍പത് രൂപ ഉണ്ടാക്കാന്‍ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്, എനിക്കത് വലിയ കാര്യമാണ്. പൊങ്ങച്ചമോ ഭംഗിവാക്കോ അല്ല, കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവന് അതിന്റെ വില അറിയാന്‍ കഴിയും. മറ്റൊരാളുട കണ്ണീരൊപ്പുന്നതിന് വിലയിടാന്‍ സാധിക്കുമോ ഇത് ചീപ്പാണ് എന്ന് എങ്ങനെയാണ് പറയുന്നത്. ഞാന്‍ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു നന്മ ചെയ്തുവെന്ന് തന്നെയാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്. ടിക് ടോക്കിലിട്ടതും എന്റെ സന്തോഷമാണ്. തന്റെ ആത്മാവിഷ്‌കാരമാണ് ടിക് ടോക്. ഞാന്‍ ഇനിയും വീഡിയോ ഇടും. ഇഷ്ടമില്ലാത്തവര്‍ കാണരുത്. എന്നെ വെറുതെ വിട്ടേക്കൂ… ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല, എന്തിന് ട്രോളാന്‍ വരുന്നു. എന്റെ സന്തോഷമാണത്. എനിക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടേയെന്നും നടി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

@tharakalyan

Ennodu viyojippullawar enne vittekku ??TikTok ente athmavishkkaaramanu plz lemme be myself ???????????????

♬ original sound – Thara Kalyan – Thara Kalyan

‘ഹലോ ഫ്രണ്ട്സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി എന്നുമാണ് താര ടിക് ടോകില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞത്. മരുന്നുവാങ്ങാനെന്ന് പറഞ്ഞ് വൃദ്ധയ്ക്ക് കല്യാണ് അമ്പത് രൂപ കൊടുക്കുന്ന വീഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button